1. എന്താണ് ക്യാന്‍സര്‍?

നമ്മുടെ ശരീരത്തിലുള്ള അവയവങ്ങള്‍ കോശങ്ങളാല്‍ നിര്ര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഈ കോശങ്ങള്‍ സാധാരണയായി വളരുകയും, വിഭജിക്കപ്പെട്ടു കൂടുതല്‍ കോശങ്ങളായി രൂപപ്പെടുകയും, പ്രായം കൂടുമ്പോള്‍ നശിക്കുകയും ചെയ്യും. ഇത് ശരീരത്തില്‍ സാധാരണയായി നടക്കുന്ന ഒരു പ്രക്രിയയാണ്. ചിലപ്പോള്‍ കോശങ്ങള്‍ അനിയന്ത്രിതമായി വളരും. അങ്ങനെ സംഭവിക്കുമ്പോള്‍ അതിനെ ട്യൂമര്‍ എന്ന് വിശേഷിക്കപ്പെടും. മിക്ക അവസരങ്ങളിലും ഈ ട്യൂമര്‍ സ്വയം നിയന്ത്രിക്കപ്പെടും. അതിനെ ബിനൈന്‍ എന്ന് വിശേഷിപ്പിക്കുന്നു. ട്യൂമര്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ വളരുമ്പോള്‍ അതിനെ മലിഗ്നന്റ്റ്‌ എന്ന് വിശേഷിപ്പിക്കുന്നു. ഇതാണ്സാ ധാരണയായി ക്യാന്‍സര്‍ എന്ന് പേര്‍ വിളിക്കപ്പെടുന്ന അസുഖം.

2. ക്യാന്‍സര്‍ ഏതൊക്കെ തരത്തിലുണ്ട്?

ഏതു കോശത്തില്‍ അഥവാ അവയവത്തില്‍ നിന്നാണ് ക്യാന്‍സര്‍ ഉത്ഭവിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ക്യാന്‍സറിനെ നാമകരണം ചെയ്യുന്നത്.ഉദാഹരണത്തിന്, വൈറ്റ് ബ്ലഡ്‌ സെല്ലില്‍ നിന്നാണ്ഉ ത്ഭവിക്കുന്നതെങ്കില്‍, അതിനെ ലുക്കീമിയ എന്ന് വിളിക്കും. സ്തന കോശത്തില്‍ നിന്നാണെങ്കില്‍ അതിനെ സ്തനാര്‍ബുദം (ബ്രെസ്റ്റ് ക്യാന്‍സര്‍) എന്ന് വിളിക്കും. ക്യാന്‍സര്‍ പടര്‍ന്നു മറ്റൊരവയവത്തില്‍ എത്തിയാലും അതിനെ അതിന്റെ ഉത്ഭവസ്ഥാനത്തിന്‍റെ അടിസ്ഥാനത്തിലാണ് വിശേഷിപ്പിക്കുന്നത്. ഉദാഹരണത്തിന്, സ്തനാര്‍ബുദമുള്ള വ്യക്തിക്ക് രോഗം പടര്‍ന്നു അസ്ഥിയില്‍ (ബോണ്‍)ക്യാന്‍സര്‍ വരുകയാണെങ്കില്‍ അതിനെ ബോണ്‍ ക്യാന്‍സര്‍ എന്നല്ല വിളിക്കുന്നത്‌, മറിച്ച് ബോണിലേക്ക് പടര്‍ന്ന സ്തനാര്‍ബുദം എന്നാണു വിളിക്കുന്നത്‌. ഈ അവസ്ഥയെ മെറ്റാസ്റ്റാറ്റിക്ക് ബ്രെസ്റ്റ് ക്യാന്‍സര്‍ എന്ന് വിളിക്കും.

രക്ത സംബന്ധമായ ക്യാന്‍സര്‍

 • ലുക്കീമിയ
 • ലിംഫോമ
 • മയെലോമ
 • മയെലോടിസ്പ്ലാസ്ടിക്സിന്ദ്രോം

അവയവ സംബന്ധമായ ക്യാന്‍സര്‍

 • സ്തനാര്‍ബുദം (ബ്രെസ്റ്റ് ക്യാന്‍സര്‍)
 • വായിലെ ക്യാന്‍സര്‍
 • ഉദര സംബന്ധമായ ക്യാന്‍സര്‍

3. മെറ്റാസ്റ്റാറ്റിക്ക് ക്യാന്‍സര്‍ എന്നാല്‍ എന്താണ്?

ക്യാന്‍സര്‍ എന്ന രോഗത്തിന് പല പ്രത്യേകതകളുണ്ട്. ക്യാന്‍സര്‍ കോശങ്ങള്‍ സ്വയം പര്യാപ്തമാണ്. ക്യാന്‍സര്‍ കോശങ്ങളിലേക്ക് അധികമായി രക്തക്കുഴലുകള്‍ എത്തിപ്പെടും. അവയിലൂടെ അമിതമായി രക്തം സഞ്ചരിക്കും. ക്യാന്‍സര്‍ കോശങ്ങള്‍ ഈ രക്തക്കുഴലുകളെ തുളച്ചു, അതിലൂടെ ശരീരത്തിലെ മറ്റു അവയവങ്ങളിലേക്ക് സഞ്ചരിക്കും. ഇങ്ങനെ എത്തിപ്പെടുന്ന അവയവങ്ങളിലെ രക്തക്കുഴലുകളെ തുളച്ചുക്കൊണ്ട് ക്യാന്‍സര്‍ കോശങ്ങള്‍ അതില്‍ താമസമുറപ്പിക്കും. കാലക്രമേണ ഈ അവയവത്തിന്‍റെ പ്രവര്‍ത്തനത്തെയും ക്യാന്‍സര്‍ സ്തംഭിപ്പിക്കും. ക്യാന്‍സര്‍ അതിന്റെ ഉത്ഭവസ്ഥാനത്ത് നിന്നും മറ്റൊരു സ്ഥാനതെത്തി, അവിടെ വളരുമ്പോള്‍, ഈ അവസ്ഥയെ മെറ്റാസ്റ്റാറ്റിക്ക് ക്യാന്‍സര്‍ എന്ന് വിശേഷിപ്പിക്കും…

4. ക്യാന്‍സര്‍ ഉളവാകുവാന്‍ കാരണമായ ഘടകങ്ങള്‍ ഏതൊക്കെ?

സാധാരണയായി, ഒരാള്‍ക്ക് ക്യാന്‍സര്‍ ഉളവായ കാരണം എന്ത് എന്ന് പറയുവാന്‍ സാധ്യമല്ല. എന്നാല്‍, ചില ഘടകങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് കാരണമാകുന്നു.

 • പ്രായം കൂടുന്തോറും ക്യാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത കൂടുന്നു
 • പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം
 • റേഡിയേഷന്‍
 • ചില വയറസുകള്‍, ബാക്ടീരിയ എന്നിവ ക്യാന്‍സര്‍ ഉണ്ടാക്കുന്നു
 • മദ്യപാനം
 • ഹോര്‍മോണുകള്‍
 • അനാരോഗ്യകരമായ ഭക്ഷണശീലം
 • അമിതവണ്ണം
 • പാരമ്പര്യമായി ലഭിക്കുന്ന ചില ജനിതക തകരാറുകള്‍
 • ചില രാസവസ്തുക്കള്‍
 • മുകളില്‍ പറയുന്ന ചില ഘടകങ്ങള്‍ നമുക്ക് ഒഴിവാക്കാന്‍ കഴിയും. അപ്രകാരം ക്യാന്‍സര്‍ വരുവാനുള്ള സാധ്യത കുറയ്ക്കാം. എന്നാല്‍, പല ക്യാന്‍സറുകളും നമുക്ക്ഒ ഴിവാക്കുവാന്‍ സാധ്യമല്ല. നമ്മുടെ ജനിതക ഘടനയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന്കാ രണമാകാം.

  5. ക്യാന്‍സര്‍ സ്ക്രീനിംഗ് എന്നാല്‍ എന്താണ്?

  രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് തന്നെ പരിശോധനകളിലൂടെ ശരീരത്തില്‍ ക്യാന്‍സര്‍ നിര്‍ണയം നടത്തുന്നതിനെ ക്യാന്‍സര്‍ സ്ക്രീനിംഗ് എന്ന് വിശേഷിപ്പിക്കുന്നു. ചില ക്യാന്‍സറുകള്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് തന്നെ നിര്‍ണയിക്കുവാന്‍ സാധിക്കും. ഉദാഹരണത്തിന്, എല്ലാ വര്‍ഷവും മാമ്മോഗ്രാം ചെയ്യുന്നതിലൂടെ ബ്രെസ്റ്റ് ക്യാന്‍സര്‍ പ്രാരംഭഘട്ടത്തില്‍ നിര്‍ണയിക്കുവാനും ചികിത്സിക്കുവാനും സാധിക്കും. എന്നാല്‍ എല്ലാ ബ്രെസ്റ്റ് ക്യാന്‍സറുകളും ഇങ്ങനെ നിര്‍ണയിക്കുവാന്‍ സാധിക്കുകയില്ല. സ്ക്രീനിങ്ങിലൂടെ നിര്‍ണയിക്കുവാന്‍ സാധിക്കുന്ന മറ്റു ക്യാന്‍സറുകള്‍:

 • കൊളോറെക്ടല്‍ ക്യാന്‍സര്‍ (colorectal) – വന്‍കുടലില്‍

  വരുന്ന ക്യാന്‍സര്‍

 • സെര്‍വിക്കല്‍ ക്യാന്‍സര്‍ (cervical) –

  ഗര്‍ഭാശയമുഖത്തുള്ള ക്യാന്‍സര്‍

 • ലങ് ക്യാന്‍സര്‍ (lung) – ശ്വാസകോശ ക്യാന്‍സര്‍
 • പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ (prostate) –
 • പുരുഷന്മാരിലുള്ള പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ വളരെ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമേ പരിശോധനകള്‍ നടത്തുവാന്‍ പാടുള്ളൂ. സ്ക്രീനിംഗ് പരിശോധനകള്‍ക്ക് അതിന്റേതായ റിസ്കുണ്ട്. എല്ലാ ടെസ്റ്റുകള്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. അതിനാല്‍ ഒരു ഡോക്ടറോട് ചോദിക്കാതെ സ്ക്രീനിംഗ് നിര്‍ണയം നടത്തുന്നത് ഉചിതമല്ല. ക്യാന്‍സര്‍ സ്ക്രീനിങ്ങിനു ഉപയോഗിക്കുന്ന ചില ടെസ്റ്റുകള്‍:

 • കൊളനോസ്കൊപ്പി: കൊളോറെക്ടല്‍ ക്യാന്‍സര്‍
 • സ്ടൂള്‍ ബ്ലഡ്‌ ടെസ്റ്റ്‌: കൊളോറെക്ടല്‍ ക്യാന്‍സര്‍
 • സിഗ്മോയ്ടോസ്കൊപ്പി: കൊളോറെക്ടല്‍ ക്യാന്‍സര്‍
 • ചെസ്റ്റ് CT സ്കാന്‍: ശ്വാസകോശ ക്യാന്‍സര്‍
 • മാമ്മോഗ്രാം: ബ്രെസ്റ്റ് ക്യാന്‍സര്‍ (സ്തനാര്‍ബുദം)
 • ബ്രെസ്റ്റ് MRI സ്കാന്‍: ബ്രെസ്റ്റ് ക്യാന്‍സര്‍

  (സ്തനാര്‍ബുദം)

 • സ്ഥിരമായ ബ്രെസ്റ്റ് പരിശോധന: ബ്രെസ്റ്റ്

  ക്യാന്‍സര്‍ (സ്തനാര്‍ബുദം)

 • പാപ്പ്സ്മിയര്‍ ടെസ്റ്റ്‌: സെര്‍വിക്കല്‍ ക്യാന്‍സര്‍

  (ഗര്‍ഭാശയമുഖത്തുള്ള ക്യാന്‍സര്‍)

 • പാപ്പ്സ്മിയര്‍ ടെസ്റ്റ്‌: സെര്‍വിക്കല്‍ ക്യാന്‍സര്‍

  (ഗര്‍ഭാശയമുഖത്തുള്ള ക്യാന്‍സര്‍)

 • മുകളില്‍ പറയുന്ന ടെസ്റ്റുകള്‍ ഡോക്ടരുടെ നിര്‍ദേശമില്ലാതെ ചെയ്യരുത്.

  6. ക്യാന്‍സര്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം?

  പലപ്പോഴും, ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ രോഗ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞാല്‍, ക്യാന്‍സര്‍ രോഗം പ്രാരംഭദിശയില്‍ തന്നെ കണ്ടു പിടിക്കുവാനും ചികിത്സിക്കുവാനും സാധിക്കും. താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, ഡോക്ടറെ കാണുന്നത് നന്നായിരിക്കും:

  • അപ്രതീക്ഷിതമായുള്ള ശരീരഭാരനഷ്ട്ടം
  • വിട്ടുമാറാത്ത പനി, തളര്‍ച്ച, വേദന
  • വിട്ടുമാറാത്ത മലബന്ധം, അതിസാരം, വയറിളക്കം
  • മലത്തിലൂടെ രക്തം വരുന്നത്, കറുത്ത നിറത്തിലുള്ള മല

   വിസര്‍ജ്ജനം

  • വായ്പ്പുണ്ണ്‍, നാക്കിലും, വായിലുമുള്ള നിറ

   വ്യത്യാസം

  • മാറിലെ (സ്തനത്തില്‍)തടിപ്പ്, നിറവ്യത്യാസം,

   മുലക്കണ്ണിനുള്ള വ്യത്യാസം

  • ശരീരത്തില്‍ തടിപ്പ്
  • സ്ഥിരമായുള്ള നെഞ്ജരിച്ചില്‍
  • വിട്ടുമാറാത്ത ചുമ, രക്തം ഛര്ദ്ദിക്കുക, ശബ്ദത്തിനുള്ള

   വ്യത്യാസം

  7. ക്യാന്‍സര്‍ രോഗനിര്‍ണയം നടത്തുവാന്‍ ഉപയോഗിക്കുന്ന പരിശോധനകള്‍ ?

  1. ലാബ്‌ ടെസ്റ്റുകള്‍:

  a) complete blood count – രക്തത്തിലെ കോശങ്ങളുടെ എണ്ണവും അതിന്റെ അളവും നിര്‍ണയിക്കുന്ന പരിശോധന

  b) complete metabolic panel – ഈ ടെസ്റ്റിലൂടെ പ്രധാനമായും വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം അളക്കുന്നു

  c) Tumor marker – ചില ട്യൂമറുകള്‍ രക്തത്തിലേക്ക് പ്രോടീനുകള്‍ കടത്തിവിടും. ഈ തരത്തിലുള്ള പ്രോടീനുകള്‍ രക്തത്തില്‍ നിര്‍ണയിക്കുവാന്‍ സാധിക്കുന്നു. അവയെ ട്യൂമര്‍ മാര്‍കെര്‍ എന്ന് വിശേഷിപ്പിക്കുന്നു. അവ ടെസ്റ്റ്‌ ചെയുന്നതിലൂടെ ശരീരത്തില്‍ ക്യാന്‍സര്‍ ഉണ്ടോ എന്നും, ക്യാന്സേറിന്റെ അളവ് നിര്‍ണയിക്കുവാനും ഉപകരിക്കും. എന്നാല്‍, ഈ ടെസ്റ്റുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം. അതിന്റെ റിസള്‍ട്ട്‌ വ്യാഖ്യാനിക്കുവാന്‍വൈദഗ്ധ്യം വേണം.

  2. Biopsy – ശരീരത്തില്‍ കാണുന്ന മുഴ ഒരു നീഡില്‍ ഉപയോഗിച്ച് കുത്തി പരിശോധിക്കുന്നതിനെ ബയോപ്സി എന്ന് വിശേഷിപ്പിക്കുന്നു. പാതോളജിയില്‍ പ്രാവീണ്യം നേടിയ ഡോക്ടര്‍മാര്‍ ബയോപ്സി വ്യാഖ്യാനിച്ചു ക്യാന്‍സര്‍ രോഗ നിര്‍ണയം നടത്തുന്നു (പാതോളജിസ്റ്റ്).

  3. Scans – ശരീരത്തിന്റെ അകത്തുള്ള അവയവങ്ങളുടെ പടങ്ങള്‍ XRAY, CT, MRI, PET, nuclear bone scan മുതലായ ടെസ്റ്റുകളിലൂടെ കണ്ടെത്തുന്നതിനെ സ്കാന്നിംഗ് എന്ന്വി ശേഷിപ്പിക്കുന്നു.ഇങ്ങനെ ലഭിക്കുന്ന പടങ്ങള്‍ വ്യാഖ്യാനിക്കുന്നത് അതിനു പ്രത്യേകം വൈദഗ്ധ്യം നേടിയ ഡോക്ടര്‍മാരാണ് (റേഡിയോലജിസ്റ്റ്).